ആൺസുഹൃത്തിന്റെ മരണത്തിന് പിന്നാലെ കാണാതായ 19 കാരി മരിച്ച നിലയിൽ
കോതമംഗലം: യുവാവിന്റെ മരണത്തെത്തുടർന്ന് കാണാതായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിലെവിജയ് വാസു (20), അമൃത (19) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് വിജയ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇതിന് പിന്നാലെ അമൃതയെ ബുധനാഴ്ച കാണാതായി. ഇതേ തുടർന്ന് കുട്ടമ്പുഴ പൊലീസിൽ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് അരകിലോമീറ്റർ മാറി മറ്റൊരു പുരയിടത്തിൽ വ്യാഴാഴ്ച രാവിലെ അമൃതയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സുഹൃത്തിന്റെ വിയോഗത്തിലുള്ള മനോവിഷമത്തിൽ അമൃത ജീവനൊടുക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മാതാവ് …
Read more “ആൺസുഹൃത്തിന്റെ മരണത്തിന് പിന്നാലെ കാണാതായ 19 കാരി മരിച്ച നിലയിൽ”