കൊല്ലം: ആദ്യ വിവാഹം മറച്ചു വച്ച് വിവാഹ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിനിമ പ്രൊഡക്ഷന്‍ മാനേജര്‍ പിടിയില്‍. ചോറ്റാനിക്കര കണയന്നൂര്‍ സ്വദേശി ഇന്ദ്രജിത്ത് ആണ് പിടിയിലായത്. കൊട്ടാരക്കര വാളകം സ്വദേശിനി അമൃത നല്കിയ പരാതിയിലാണ് നടപടി. ആദ്യ വിവാഹം മോചനമായ കാര്യം മറച്ചുവെച്ച് പ്രതി വീണ്ടും വിവാഹം കഴിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കിയെന്നും പരാതിയിലുണ്ട്. വാഴ സിനിമയിലെ പ്രൊഡക്ഷന്‍ മാനേജറും നടനുമാണ് പ്രതിയായ ഇന്ദ്രജിത്ത്.








