സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു; കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ മോർഫ് ചെയ്ത ഫോട്ടോ വീട്ടുകാർക്കും സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുമെന്ന് യുവതിക്ക് ഭീഷണി; മിമിക്രി ആർട്ടിസ്റ്റ് അറസ്റ്റിൽ

തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയിൽ നിന്നു പണംതട്ടിയെടുത്ത മിമിക്രി കലാകാരനായ തൃശൂർ സ്വദേശി അറസ്റ്റിൽ. അരനാട്ടുകര ഒളരിക്കര പുല്ലഴി വെങ്കിടങ്ങ് ഹൗസിൽ സതീഷ് ഒളരിയെന്ന വി.ബി.സതീഷ് (47) ആണ് അറസ്റ്റിലായത്. പ്രതിയുടെ സഹോദരിക്കെതിരെയും കേസുണ്ടെന്നും പൊലീസ് പറഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി 1.25 ലക്ഷം രൂപ യുപിഐ വഴി വാങ്ങിയെന്നാണ് യുവതിയുടെ പരാതി. 20,300 രൂപയുടെ ഇലക്ട്രോണിക്സ് മുതലും വിമാനടിക്കറ്റ് എടുത്ത വകയിൽ …

സ്കൂളിൽ പോയി വരികയായിരുന്ന 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 62 കാരൻ അറസ്റ്റിൽ

കാസർകോട്: 11 കാരനായ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ 62കാരൻ അറസ്റ്റിൽ. പരപ്പ ക്ലായിക്കോട് സ്വദേശി അബ്ദുൽ റസാക്കി (62)നെയാണ് പോക്സോ നിയമപ്രകാരം പ്രകാരം വെള്ളരിക്കുണ്ട് സി ഐ നളിനാക്ഷൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. സ്കൂളിൽ പോയി മടങ്ങുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ കാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി അതിക്രമത്തിനിരയാക്കുകയായിരുന്നുവെന്നാണ് കേസ്. ഒന്നിൽ കൂടുതൽ തവണ കുട്ടിക്ക് നേരെ അതിക്രമമുണ്ടായി. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ …

അസുഖബാധിതനായിരുന്ന മൊഗ്രാൽ പുത്തൂരിലെ സജീവ സുന്നി പ്രവർത്തകൻ മരിച്ചു

മൊഗ്രാൽ പുത്തൂർ: മൊഗ്രാൽ പുത്തൂരിലെ സജീവ സുന്നീ പ്രവർത്തകനും സാധു സംരക്ഷണ സമിതിയുടെ ട്രഷറുമായ ബീരാൻ പുത്തൂർ (53) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. റംലയാണ് ഭാര്യ.മക്കൾ: ഹിബ,ഹന്ന. മരുമകൻ :മുളിയാറിലെ സാദിഖ്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാൽ പുത്തൂർ ജുമാ മസ്ജിദ് അങ്കണത്തിൽ ഖബറടക്കും.

വിവാഹം തിങ്കളാഴ്ച; ക്ഷണക്കത്ത് നൽകാനിറങ്ങിയ പ്രതിശ്രുത വധു ലോറിയിടിച്ച് മരിച്ചു, ഒപ്പമുണ്ടായിരുന്ന ബന്ധുവിനും ദാരുണാന്ത്യം

ബംഗളൂരു: വിവാഹ ക്ഷണക്കത്ത് നൽകാൻ പോയ 29കാരിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു. ബുധനാഴ്ച വൈകുന്നേരം ബെംഗളൂരുവിലെ ദീപാഞ്ജലിനഗറിലുണ്ടായ അപകടത്തിലാണ് സോഫ്റ്റ്‌വെയർ എൻജിനീയറായ സിന്ധുശ്രീയും (29), പിതൃസഹോദരിയുടെ മകളായ വിദ്യയും (19) മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ ലോറിയിടിക്കുകയായിരുന്നു. അവസാന വർഷ ഡിപ്ലോമ വിദ്യാർത്ഥിനിയായിരുന്നു മരിച്ച വിദ്യ. വ്യാഴാഴ്ച ‘അരശിന ശാസ്ത്ര’ (ഹൽദി), ‘ബാലെ ശാസ്ത്ര’ എന്നീ ചടങ്ങുകളോടെ സിന്ധുശ്രീയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകേണ്ടതായിരുന്നു. ഞായറാഴ്ച വിവാഹ സൽക്കാരവും നിശ്ചയിച്ചിരുന്നു. ഇതിനായി കുടുംബം വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. പൊലീസ് …