യുവ നടിയും സംഘവും ആവശ്യപ്പെട്ടത് 6 കോടി, സ്വകാര്യ ദൃശ്യങ്ങളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണി, തര്‍ക്കത്തിന് കാരണം അടുത്ത ബന്ധുവുമായുള്ള ഡോക്ടറുടെ ബന്ധം; സംഭവം ഹണിട്രാപ്പോ?

കൊച്ചി: പൊന്നുരുന്നിയില്‍ ഡോക്ടറെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയും ഫോണുകള്‍ തട്ടിയെടുക്കുകയും ചെയ്തത് നടി അതുല്യ ചന്ദ്രയുടെ ആസൂത്രണപ്രകാരമെന്ന് പൊലീസ്. ഡോക്ടറും അതുല്യയുടെ അടുത്ത ബന്ധുവും തമ്മിലുള്ള പ്രണയ ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദനത്തില്‍ പിന്നിലെന്ന് പൊലീസ് പറയുന്നു. പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി നടി അതുല്യയും മറ്റൊരു പ്രതിയായ നടന്‍ ബിപിന്‍ പെരുമ്പള്ളിയും ആറ് കോടി ആവശ്യപ്പെട്ടുവെന്നും ഇതിന് ഡോക്ടര്‍ വഴങ്ങാതായതോടെയാണ് ഡോക്ടറെ മര്‍ദിച്ചതെന്നുമാണ് വിവരം. സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് മർദ്ദനമെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ …

രേഖകൾ ഇല്ലാതെ കർണാടകയിൽ നിന്നും കാസർകോട്ടേക്ക് കടത്താൻ ശ്രമിച്ചത് 16 കന്നുകാലികളെ; ലോറി പിടികൂടി

മംഗളൂരു: കർണാടക ബലഗാവിയിൽ നിന്നും കാസർകോട്ടേക്കുള്ള അനധികൃത കന്നുകാലിക്കടത്ത് പൊലീസ് തടഞ്ഞു. ലോറി പിടികൂടി. ബുധനാഴ്ച രാത്രി ബൈക്കമ്പാടിക്ക് സമീപം അനധികൃതമായി 16 കന്നുകാലികളെ കടത്തിയ ഒരു ലോറി പനമ്പൂർ പൊലീസ് പിടികൂടി.ബെലഗാവിയിൽ നിന്ന് കാസർകോട്ടേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ബൈക്കമ്പടിക്ക് സമീപം നടന്ന വാഹന പരിശോധനയിൽ ലോറിയിൽ 16 പശുക്കളെ കണ്ടെത്തി. പൊലീസ് ലോറി തടഞ്ഞു വെക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ …

കരയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ തോട്ടിൽ വീണ് യുവാവ് മരിച്ചു

കണ്ണൂര്‍: മയ്യിലിന് സമീപം മുണ്ടേരി മാണിയൂര്‍ തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കുവച്ചിക്കുന്ന് സ്വദേശി സര്‍ഗത്തില്‍ കെ. ഷമല്‍ (27) ആണ് മരിച്ചത്. തോടിന്റെ കരയിലിരുന്ന് ഫോൺ ചെയ്യുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്ന് സംശയിക്കുന്നു. വീടിന് സമീപത്തെ മുണ്ടേരി മാണിയൂർ എടവച്ചാൽ തോട്ടിൽ വ്യാഴാഴ്ച വൈകുന്നേരം ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മയ്യിൽ പൊലീസും ചക്കരക്കൽ പൊലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടക്കും. …