രേഖകൾ ഇല്ലാതെ കർണാടകയിൽ നിന്നും കാസർകോട്ടേക്ക് കടത്താൻ ശ്രമിച്ചത് 16 കന്നുകാലികളെ; ലോറി പിടികൂടി

മംഗളൂരു: കർണാടക ബലഗാവിയിൽ നിന്നും കാസർകോട്ടേക്കുള്ള അനധികൃത കന്നുകാലിക്കടത്ത് പൊലീസ് തടഞ്ഞു. ലോറി പിടികൂടി. ബുധനാഴ്ച രാത്രി ബൈക്കമ്പാടിക്ക് സമീപം അനധികൃതമായി 16 കന്നുകാലികളെ കടത്തിയ ഒരു ലോറി പനമ്പൂർ പൊലീസ് പിടികൂടി.
ബെലഗാവിയിൽ നിന്ന് കാസർകോട്ടേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ബൈക്കമ്പടിക്ക് സമീപം നടന്ന വാഹന പരിശോധനയിൽ ലോറിയിൽ 16 പശുക്കളെ കണ്ടെത്തി. പൊലീസ് ലോറി തടഞ്ഞു വെക്കുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യുകയും ലോറിയിൽ ഉണ്ടായിരുന്ന കന്നുകാലികളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അനധികൃത കന്നുകാലി കടത്തിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനും റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാനും പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പിജി വിദ്യാര്‍ഥിനികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റില്‍ ഇടിച്ചു; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, വന്‍ ദുരന്തം ഒഴിവായി, അപകടം ബംബ്രാണ ജങ്ഷനില്‍
Scroll to top

You cannot copy content of this page