പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ചു കയറി, ലോറികൾ കത്തി; രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു
പയ്യന്നൂർ: പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ടാങ്കര്‍ ലോറി ഇടിച്ചു കയറി തീ പിടിച്ചു. രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കല്‍ സ്വദേശി ഇബിനെസര്‍ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (22) എന്നിവരാണ് മരിച്ചത്. നിസാരമായി പരിക്കേറ്റ ഡ്രൈവര്‍ ഇടുക്കി സ്വദേശി വിമലിനെ (26) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. റോഡരികില്‍ തകരാറായതിനാല്‍ നിര്‍ത്തിയിട്ട മര ലോറിയില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തില്‍ …