പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ചു കയറി, ലോറികൾ കത്തി; രണ്ട് പേർ പൊള്ളലേറ്റ് മരിച്ചു

പയ്യന്നൂർ: പിലാത്തറ മണ്ടൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ടാങ്കര്‍ ലോറി ഇടിച്ചു കയറി തീ പിടിച്ചു. രണ്ട് പേര്‍ പൊള്ളലേറ്റ് മരിച്ചു. കാഞ്ഞങ്ങാട് മാവുങ്കല്‍ സ്വദേശി ഇബിനെസര്‍ ആന്റോ (24), പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ (22) എന്നിവരാണ് മരിച്ചത്. നിസാരമായി പരിക്കേറ്റ ഡ്രൈവര്‍ ഇടുക്കി സ്വദേശി വിമലിനെ (26) പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. റോഡരികില്‍ തകരാറായതിനാല്‍ നിര്‍ത്തിയിട്ട മര ലോറിയില്‍ ടാങ്കര്‍ ലോറി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തില്‍ ഇരു ലോറികളുടെയും ക്യാബിനുകളില്‍ പെട്ടെന്ന് തീ പടര്‍ന്നുപിടിച്ചു. രണ്ടുലോറികളും കത്തി നശിച്ചു. വലിയ ശബ്ദം കേട്ട് പള്ളിയുടെ മുന്‍വശത്ത് താമസിക്കുന്ന പ്രദേശവാസിയായ അമീനാണ് ആദ്യം സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. തുടര്‍ന്ന് നാട്ടുകാരെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതീവഗുരുതരമായി പൊള്ളലേറ്റ രണ്ടു പേരെയും ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിയാരം പൊലീസും ഫയര്‍ഫോഴ്‌സും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ഒരുമിച്ച് നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ നിയന്ത്രണവിധേയമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page