പയ്യന്നൂരില്‍ സി പി എം പ്രവര്‍ത്തകന്റെ വീട്ടിനു മുന്നില്‍ റീത്ത്; വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ വിരോധമെന്ന് സംശയം

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിനാണെന്നു പറയുന്നു, സി പി എം പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ റീത്ത്. കാറമേലിലെ സുഭാഷിന്റെ വീടിനു മുന്നിലാണ് റീത്ത് കാണപ്പെട്ടത്. നിലവില്‍ പയ്യന്നൂര്‍ 38-ാം വാര്‍ഡ് കൗണ്‍സിലറാണ്.
ഇദ്ദേഹം കുഞ്ഞികൃഷ്ണനു വേണ്ടി രഹസ്യ പ്രചാരണം നടത്തിയെന്നാണ് സി പി എമ്മിന്റെ സംശയം. ഇതു സംബന്ധിച്ച് സി പി എം പ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പേജില്‍ ഭീഷണി ഉണ്ടായിരുന്നതായി പറയുന്നു. ‘വര്‍ഗ വഞ്ചകാ, പാര്‍ട്ടിയെ ഒറ്റിയിട്ട് മദിച്ച് വാഴാമെന്നു കരുതേണ്ടാ. നിനക്കുള്ള വടയും ചായയും റെഡിയാകുന്നുണ്ട്. കേട്ടോടാ പന്ന….’ എന്നായിരുന്നു ഭീഷണി. ഇതിനു പിന്നാലെയാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page