പശ്ചിമേഷ്യൻ സംഘർഷം : യു.എസ് – ഇറാൻ ചർച്ച നാളെ; ഇറാൻ പ്രതിനിധികൾ ഇസ്ലാമബാദിൽഎത്തി; അമേരിക്കൻ വൈസ് പ്രസിഡന്റ് യാത്ര പുറപ്പെട്ടു

വാഷിംഗ്ടൺ: ഇറാൻ- അമേരിക്കൻ ആക്രമങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് അമേരിക്കൻ വൈസ് പ്രസിഡണ്ട് . ജെ ഡി വാൻസ് വെള്ളിയാഴ്ച പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമബാദിലേക്ക് യാത്രതിരിച്ചു. 41 ദിവസമായി തുടരുന്ന ആക്രമങ്ങൾ പരിഹരിക്കാൻ ചർച്ച സഹായകമാവട്ടെ എന്ന് വാൻസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

ചർച്ചയെ ഇറാൻ നല്ല വിശ്വാസത്തോടെ സമീപിച്ചാൽ ക്രിയാത്മകമായ ഇടപെടലിന് അമേരിക്ക തയ്യാറാണെന്ന് യാത്രതിരിക്കും മുമ്പ് വാർത്തകരോട് അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു .അത്പോസിറ്റീവായിരിക്കുമെന്ന് താൻ കരുതുന്നു. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞതുപോലെ ഇറാനികൾ നല്ല വിശ്വാസത്തോടെ ചർച്ചയ്ക്ക് തയ്യാറാണെങ്കിൽ തങ്ങൾ തീർച്ചയായും തുറന്ന കൈനീട്ടുമെന്ന് വൻസ് കൂട്ടിച്ചേർത്തു. ചർച്ചകളെ ഇറാൻ ദുരുദ്ദേശത്തോടെയാണ് സമീപിക്കുന്നതെങ്കിൽ വാഷിംഗ്ടൺ അനുകൂലമായി പ്രതികരിക്കില്ലെന്ന് വാൻസ് മുന്നറിയിച്ചു. നാളെ ഇസ്ലാമാബാദിൽ നടക്കുന്ന ചർച്ചകൾക്കു യു.എസ്. പ്രതിനിധി സംഘത്തെ വാൻസ് നയിക്കും .വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്, യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ് കോഫ്, ട്രമ്പിന്റെ മരുമകൻ ജാരസ് കുഷ്നർ എന്നിവരും അമേരിക്കൻ പ്രതിനിധി സംഘത്തിൽ ഉണ്ട്. ആദ്യ ചർച്ച ശനിയാഴ്ച രാവിലെ നടക്കും . പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനും അമേരിക്കയും ഇറാനും രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച വെടി നിറുത്തൽ കരാറിൽ ഒപ്പുവയ്ക്കുന്നതിനും ആണ് ആദ്യ കൂടി കാഴ്ചയിൽ മുൻഗണന നൽകുന്നത്. ഇറാന്റെ യുദ്ധകാല നേതൃത്വത്തിലെ പ്രധാന വ്യക്തിയായ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗര്‍ ഗാലി ബാഫ് ആണ് ഇറാൻ പ്രതിനിധി സംഘത്തെ നയിക്കുന്നത്. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ് ചി യും ഇറാനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുക്കും. ഇറാൻ പ്രതിനിധി സംഘം ഇസ്ലാമബാദിൽ എത്തിയതായി പാകിസ്ഥാൻ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page