ന്യൂഡല്‍ഹി : കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഛത്തീസ്ഗഡിലെ കാങ്കറില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ആറുപേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.







