കോഴിക്കോട്: ബസ് റിപ്പയറിംഗിനിടെയുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരിപ്രസാദ് ആണ് മരിച്ചത്. ബസിനടിയില്‍ കിടന്ന് ജോലി ചെയ്യുന്നതിനിടെ ജാക്കി നീങ്ങിയാണ് അപകടം. ഗിരിപ്രസാദിനൊപ്പം മറ്റൊരാള്‍ കൂടി ജോലി ചെയ്തിരുന്നെങ്കിലും അദ്ദേഹം കാലിനേറ്റ പരിക്കുകളോടെ രക്ഷപ്പെട്ടു.
അപകടത്തിന് പിന്നാലെ ബസിനടിയില്‍ കുടുങ്ങിയ ഇരുവരേയും ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗിരിപ്രസാദിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൂടെയുണ്ടായിരുന്ന ആള്‍ ചികിത്സയില്‍ തുടരുകയാണ്.







