കാസര്‍കോട്: 24 കാരിയെ വീടിന്റെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വലിയപറമ്പ, മാടക്കാല്‍ മെട്ടമ്മല്‍ ഹൗസിലെ അഞ്ജന (24)യാണ് മരിച്ചത്. കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച രാവിലെ എട്ടരമണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.






