കുമ്പള: മുംബൈയില്‍ നിന്നു കെ എം സി സി പ്രവര്‍ത്തകരുടെ ആദ്യസംഘം ഇന്നു മഞ്ചേശ്വരത്ത് എത്തി. രണ്ടാമത്തെ ബസ് ഇന്നു രാവിലെ മുംബൈയില്‍ നിന്നു പുറപ്പെട്ടിട്ടുണ്ടെന്ന് കെ എം സി സി പ്രവര്‍ത്തകര്‍ അറിയിച്ചു. മുംബൈ കെ എം സി സി ഭാരവാഹികളായ ഹനീഫ കുബണൂര്‍, മുസ്തഫ കുമ്പോല്‍, അസ്ലം ഐവ, ഹണ്‍പാഞ്ജ, മോണു പച്ചാണി, അച്ചു മണിയമ്പാറ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ നാട്ടിലെത്തിയത്. മഞ്ചേശ്വരത്തെ ലീഗ് നേതാക്കളായ എം എ ഖാലിദ്, അബ്ദുള്ള മാവേലി എന്നിവരാണ് ഇതിനു വേണ്ടി പ്രയത്‌നിച്ചതെന്നും വാഹനം അവര്‍ അയച്ചുകൊടുത്തതാണെന്നും മുംബൈ സംഘാംഗങ്ങള്‍ പറഞ്ഞു.
ഇന്നു മഞ്ചേശ്വരത്തേക്കു പുറപ്പെട്ട സംഘം നാളെ പുലര്‍ച്ചെയോടെ നാട്ടിലെത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.






