ഡ്രൈവർമാർക്കു ക്ഷാമം: കെ.എസ്.ആർ.ടി.സി.സർവീസ് മുടക്കം പതിവ്

കാസർകോട്: തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസവും ജില്ലയിൽ കെ.എസ്. ആർ.ടി.സി. ഉണ്ടാവില്ലേയെന്നു വോട്ടർമാർ ആശങ്കപ്പെടുന്നു.
കെഎസ്ആർടിസി കാസർകോട് ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം സർവീസുകൾ മുടങ്ങുന്നത് പതിവായിരിക്കുകയാണെന്നു യാത്രക്കാർ പറയുന്നു.ഉള്ള ബസ്സുകൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലാ ഭരണകൂടം ഏറ്റെടുത്താൽ ഏപ്രിൽ 8,9 തീയതികളിൽ പെരുവഴിയിലാകുമെന്ന യാത്രക്കാർ ആശങ്ക പ്രകടിപ്പിക്കുന്നു.

കാസർകോട് ഡിപ്പോയിൽ ഡ്രൈവർമാരുടെ കുറവുമൂലം ഓരോ ദിവസവും 15 മുതൽ 20 സർവീസ് വരെ മുടങ്ങുന്നുണ്ടെന്നു ജീവനക്കാർ സൂചിപ്പിക്കുന്നു. ഇതിലേറെയും കാസർകോട്-മംഗളൂരു, കാസർകോട്-സുള്ള്യ റൂട്ടുകളിൽ ഓടുന്നവയാണ്.ഇത് കെഎസ്ആർടിസി ബസ്സിനെ ആശ്രയിക്കുന്ന യാത്രക്കാരെ വല്ലാതെ കുഴക്കുന്നു. മുൻകൂട്ടി അറിയിപ്പി ല്ലാത്തതുമൂലം ബസ് സർവീസ് റദ്ദാക്കുന്ന താണ് യാത്രക്കാരെ പെരുവഴിയിലാക്കുന്നത്.

നിലവിൽ കാസർകോട്- കാഞ്ഞങ്ങാട് ഡിപ്പോകളിൽ 40 വീതം ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനങ്ങൾ നടക്കുന്നില്ല.ഇതിന്ഇപ്പോൾ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമാവുന്നുവെന്നും പറയപ്പെടുന്നുണ്ട്. അതിനിടെ കെഎസ്ആർടിസി റൂട്ടിൽ സർക്കാർ ഒരുപാട് പുതിയ സർവീസുകൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തത് മൂലമാണന്നുപറയുന്നു, പ്രഖ്യാപനങ്ങൾ കടലാസിൽ കുടുങ്ങിക്കിടകകയാണെന്നതുംപരാതിയുണ്ട്. മുടങ്ങിയ സർവീസുകളിൽ ജോലി ചെയ്യാൻ കണ്ടക്ടർമാർ ഡ്യൂട്ടിക്ക് എത്തുന്നുണ്ടെങ്കിലും ഡ്രൈവർമാർ ഇല്ലാത്തതിനാൽ കണ്ടക്ടർമാർക്ക് ജോലിയില്ലാതെ മടങ്ങേണ്ടതായും വരുന്നു.

സർവീസനുസരിച്ച് ഡ്രൈവർമാരെ നിയോഗിക്കുന്നതിൽ സർക്കാറിനുണ്ടായ വീഴ്ചയാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്ന് കെഎസ്ആർടിസി യൂണിയൻ നേതാക്കൾ ആരോപിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സന്ദീപ് വാര്യരെ നെഹ്‌റു കോളേജില്‍ ആക്രമിച്ചുവെന്ന പരാതി; 25 എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസ്, എസ് എഫ് ഐയുടെ പരാതിയില്‍ സന്ദീപ് വാര്യര്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെയും കേസ്

You cannot copy content of this page