കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ കാറ്ററിംഗ് വാന്‍ ഇടിച്ച് വിമാനത്തിന്റെ എന്‍ജിന് കേടുപാട് സംഭവിച്ചു. ബേ നമ്പര്‍ 51-ല്‍ പാര്‍ക്ക് ചെയ്തിരുന്ന ഇന്‍ഡിഗോ വിമാനത്തിലാണ് വാന്‍ ഇടിച്ചത്.
കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. അപകടത്തെ തുടര്‍ന്ന് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷമേ വിമാനം ഇനി സര്‍വീസ് നടത്തൂ എന്ന് അധികൃതര്‍ അറിയിച്ചു. സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇന്‍ഡിഗോ അറിയിച്ചു.







