​നാളെ കലാശക്കൊട്ട്: 60 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നാളെ നടക്കാനിരിക്കെ 60 മണ്ഡലങ്ങൾ പ്രചരണ ജ്വരത്തിൽ അമരുന്നു. ബിജെപിക്ക് നിർണായ സ്വാധീനമുള്ള 10 മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരമാണ്. മൂന്നു മുന്നണികളും ഇവിടെ വിജയം അവകാശപ്പെടുന്നു. ഇത് മണ്ഡലത്തെ പ്രചരണ ചൂടിൽചുട്ടുപൊള്ളിക്കുന്നു. ഇടതുമുന്നണിയുടെ പല സിറ്റിംഗ് സീറ്റുകളിലും ഏത് മുന്നണി വിജയിക്കണമെന്ന് തീരുമാനിക്കുന്ന നിർണായ ശക്തിയായി ബിജെപി രംഗത്ത് ഉണ്ട്. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, തൃശ്ശൂർ, പാല, കുന്നത്തുനാട്, ചാത്തന്നൂർ,വട്ടിയൂർക്കാവ്, കഴക്കൂട്ടം ,നേമം എന്നിവിടങ്ങളിൽ തീപാറുന്ന പോരാട്ടമാണ്. സംസ്ഥാനത്തെ മറ്റ് 50 മണ്ഡലങ്ങൾ മുന്നണികളുടെ പോരാട്ടം കൊണ്ട് വീർപ്പുമുട്ടുന്നു. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം പ്രവചനാതീതമായിരിക്കുകയാണ്. സ്ഥാനാർത്ഥികളും മുന്നണികളും അവസാന നിമിഷം ആവനാഴിയിലെ അവസാന അടവും പുറത്തെടുത്തിരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page