തലപ്പാടിയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പൊതുമരാമത്തു ജീവനക്കാരന്‍ മരിച്ചു; അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത് കുംബഡാജെ സ്വദേശിയുടേത്
കാസര്‍കോട്: തലപ്പാടി ദേശീയപാതയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പൊതുമരാമത്തു ജീവനക്കാരന്‍ മരിച്ചു. ഉപ്പള, മണ്ണംകുഴിയിലുള്ള പൊതുമരാമത്ത് ഗസ്റ്റ് ഹൗസിലെ ജീവനക്കാരനായ കെ. സതീശന്‍ (46) ആണ് മരിച്ചത്. കുംബഡാജെ, പൊടിപ്പള്ളം സ്വദേശിയാണ്.ശനിയാഴ്ച രാത്രി എട്ടു മണിയോടെ തലപ്പാടി ദേശീയ പാതയിലാണ് അപകടം. സുഹൃത്ത് ചന്ദ്രൻ ഓടിച്ചിരുന്ന സ്‌കൂട്ടറിലെ പിന്‍സീറ്റ് യാത്രക്കാരനായിരുന്നു സതീശന്‍. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെയും സുഹൃത്ത് ചന്ദ്രനെയും ഉടന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ സതീശനെ രക്ഷിക്കാനായില്ല. അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി …