കാസര്‍കോട്: അമ്പലത്തറ, സ്‌നേഹാലയത്തില്‍ അന്തേവാസിയായിരുന്ന 62 കാരന്‍ മരിച്ചു. കള്ളാര്‍, മാലക്കല്ല്, പൂക്കുന്നം ഹൗസിലെ പി.സി കൃഷ്ണന്‍ (62) ആണ് മരിച്ചത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു. മകന്‍ കെ. ശ്രീജിത്ത് നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
ഗേറ്റും പൂട്ടും അടിച്ചു തകര്‍ത്തു; മൂന്നു പേര്‍ക്കെതിരെ കേസ്
കാസര്‍കോട്: വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി ഗേറ്റും പൂട്ടും തകര്‍ത്തതായി പരാതി. അമ്പലത്തറ, നായ്ക്കുട്ടിപ്പാറ, സ്‌നേഹാലയത്തിനു സമീപത്തെ മൂന്നാം മൈല്‍, പ്രണവ് നിവാസിലെ കെ. ജ്യോതി ഗിരീഷിന്റെ പരാതിയില്‍ ഗോവിന്ദന്‍(65), കണ്ടാലറിയാവുന്ന മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരാതിക്കാരിയുടെ വീട്ടുപറമ്പില്‍ കൂടി റോഡുണ്ടെന്നു പറഞ്ഞാണ് ഗേറ്റും പൂട്ടും പൊളിച്ച് ഭീഷണിപ്പെടുത്തിയതെന്നു പരാതിയില്‍ പറഞ്ഞു.






