കുമ്പളയിലെ തോക്കും തിരയും വേട്ട; കൊച്ചിയെ വിറപ്പിച്ച തമ്മനം ഷാജിയുടെ കൂട്ടാളി അറസ്റ്റില്‍

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് തോക്കും തിരകളുമായി യുവാവിനെ പിടികൂടിയ കേസിലെ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ ആര്‍ എസ് ബിലാലി(30)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഐ സനിത്തും സംഘവും അറസ്റ്റ് ചെയ്തത്. ബിലാല്‍, കൊച്ചിയെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ടാതലവന്‍ തമ്മനം ഷാജിയുടെ കൂട്ടാളിയാണെന്ന് കുമ്പള പൊലീസ് പറഞ്ഞു.
2025 ജൂണ്‍ 21ന് രാത്രിയിലാണ് കുമ്പള ടൗണില്‍ വച്ച് എസ് ഐ കെ ശ്രീജേഷിന്റെ നേതൃത്വത്തില്‍ 9 എം എം പിസ്റ്റളും 7 തിരകളും പിടികൂടിയത്. ഇവ കൈവശം വച്ചതിന് മംഗല്‍പാടി ചെറുഗോളി സ്വദേശി നൗമാന്‍ എന്ന പാമ്പ് നൗമാന്‍ (26) എന്നയാളെ അറസ്റ്റ് ചെയ്യുകയും ഉപ്പള പട്ടോടിയിലെ ടഫ്‌ റൗഫിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പ്രസ്തുത കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് ആര്‍എസ് ബിലാല്‍ കൂട്ടു പ്രതിയാണെന്ന് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page