പിണറായി കേരളത്തെ നരക കേരളമാക്കിയെന്നു ജി. സുധാകരൻ

ആലപ്പുഴ: കേരളത്തെ പിണറായി സർക്കാർ നരക കേരളമാക്കിയെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജി സുധാകരൻ ആരോപിച്ചു. കേരളത്തെ നരകമാക്കിയ ഇടതുമുന്നണിയെ ഈ തിരഞ്ഞെടുപ്പിൽ കുത്തുപാള എടുപ്പിക്കണമെന്ന് സിപിഎം നേതാവായിരുന്ന അദ്ദേഹം പറഞ്ഞു. തെറി പറയുന്നതാണ് രാഷ്ട്രീയം എന്നാണ് സിപിഎം കാർ ഇപ്പോൾ കരുതുന്നത്. യുഡിഎഫ് നന്നായി വിചാരിച്ചാൽ ഇടതുമുന്നണിയെ കേരളത്തിൽ രണ്ട് സീറ്റിൽ ഒതുക്കാമെന്ന് അദ്ദേഹം പറഞ്ഞു. മണൽ- റിയൽ എസ്റ്റേറ്റ് മാഫിയകളാണ് സിപിഎം ഭരണത്തിന്റെ നേട്ടമെന്ന് സുധാകരൻ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ വരുമ്പോൾ പിണറായി ആരുമല്ലായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടി കോൺഗ്രസ് ആണെന്നു സുധാകരൻ കൂട്ടിച്ചേർത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page