കൊല്ലം : വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരം നടക്കുന്ന കൊല്ലത്തെ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജു ന ബാർഗെ ഇന്ന് പ്രചരണത്തിന് എത്തുന്നു. കൊട്ടാരക്കരയിൽ മൂന്നുതവണ സിപിഎം എംഎൽഎ ആയിരുന്ന ആയിഷ പോറ്റി യുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ അദ്ദേഹം പ്രസംഗിക്കും. ആയിഷ പോറ്റി ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായാണ് കൊട്ടാരക്കരയിൽ മത്സരിക്കുന്നത്. ധനമന്ത്രി ബാലഗോപാലാണ് ഈ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി . ഇടുക്കി ജില്ലയിലെ പീരുമേലിലും ഇന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കും. അതേസമയം രാഹുൽഗാന്ധി നാളെ വീണ്ടും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്നു. കൊടുങ്ങല്ലൂർ, കുന്നംകുളം, പാലക്കാട് എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും.

തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിഏഴിന് കോവളത്തും തുടർന്ന് മാവേലിക്കര, പത്തനാപുരം എന്നിവിടങ്ങളിലും റോഡ് ഷോകളിൽ പങ്കെടുക്കും. കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഇന്നും നാളെയും കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തും. ഇന്ന് കണ്ണൂരിൽ റോഡ് ഷോ നടത്തും. വൈകിട്ട് വടകരയിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കും ബാലുശ്ശേരിയിലും ഏലത്തൂരിലും കോഴിക്കോട്ടും റോഡ് ഷോയിലും പങ്കെടുക്കുന്നതാണ്. നാളെ വട്ടിയൂർക്കാവിലും അരൂരിലും തുടർന്ന് എറണാകുളം ജില്ലയിലും തിരഞ്ഞെടുപ്പ് പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.







