കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തല ചുമരില്‍ ഇടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ബദിയഡുക്ക, പെരഡാല സ്വദേശിയായ സജീഷി (37)നെയാണ് കുമ്പള പൊലീസ് മണിക്കൂറുകൾക്കകംഅറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചതായി പൊലീസ് പറഞ്ഞു.







