കാഞ്ഞങ്ങാട്: ചട്ടഞ്ചാലില്‍ നിയമവിദുദ്ധ നടപടികളില്‍ പിടികൂടുന്ന വാഹങ്ങള്‍ അട്ടിയിട്ട സ്ഥലത്ത് നിന്ന് വാഹനങ്ങള്‍ ഇളക്കി പാര്‍ട്‌സുകളായി കൊണ്ടു പോവുന്നിനു ശ്രമിച്ചു എന്നാരോപിച്ച് മേല്‍പ്പറമ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു.
കുറ്റപത്രത്തില്‍ പൊലീസ് ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
ചെംനാട് സ്വദേശികളായ മുഹമ്മദ് അബ്ദുല്‍ റിഫായത്ത്, മുഹമ്മജ് ഷാ സിഎച്ച്, മുഹമ്മദ് മാഹിന്‍ ഫത്താഹ്, ഷമ്മാസ് സിഎ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. നാലു പേരെയും കോടതി വെറുതെ വിട്ടു.
പ്രതികള്‍ക്കു വേണ്ടി അഡ്വ നിഖില്‍ നാരായണന്‍ കോടതിയില്‍ ഹാജരായി.






