കാസര്‍കോട്: സ്‌കൂളിലേക്ക് പോകുന്നുവെന്നു പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ കാണാതായതായി പരാതി. പിതാവ് നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദുമ, പടിഞ്ഞാര്‍ സ്വദേശിനിയായ മറിയം സഫ (21) യെയാണ് കാണാതായത്. മേല്‍പറമ്പിലുള്ള സ്വകാര്യ സ്‌കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മകള്‍ ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് വീട്ടില്‍ നിന്നു ഇറങ്ങിയതെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറഞ്ഞു. മേല്‍പ്പറമ്പയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുഹമ്മദ് റാഫി എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.







