ഉദുമയില്‍ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലെ കുഴിയില്‍ വീണു പ്രഭാത സവാരിക്ക് ഇറങ്ങിയ ഉദയമംഗലം സ്വദേശിക്ക് ഗുരുതര പരിക്ക്

കാസര്‍കോട്: ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ കുഴിച്ച കുഴിയില്‍ വീണ് പ്രഭാത സവാരിക്ക് ഇറങ്ങിയ വയോധികന് ഗുരുതര പരിക്ക്. ഉദുമ, ഉദയമംഗലം ചേരിപ്പാടിയിലെ രവീന്ദ്രന്‍ കാവില്‍ (72) എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലതു കാലിന്റെ തുടയെല്ല് പൊട്ടിയതായും ശസ്ത്രക്രിയ വേണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേകാല്‍ മണിയോടെയാണ് സംഭവം. പ്രഭാത സവാരി നടത്താറുളള രവീന്ദ്രന്‍ കാവില്‍ ഉദുമ ടൗണിലെത്തി മടങ്ങുകയാണ് പതിവ്. വീട്ടിലേക്ക് മടങ്ങും മുമ്പ് ഉദുമ ടൗണിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഏണിറൂമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചായക്കടയില്‍ നിന്ന് ചായകുടിച്ച് ,പത്രം വായിച്ചശേഷം മടങ്ങാറാണ് പതിവ്. ഞായറാഴ്ച രാവിലെ ചായക്കടയില്‍ എത്തിയപ്പോഴാണ് കുഴിയില്‍ വീണത്. സ്ഥലത്ത് കുഴിയെടുത്ത കാര്യം രവീന്ദ്രന്‍ അറിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നു. കുഴിയിലേക്ക് എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയവരുടെ നേതൃത്വത്തില്‍ രവീന്ദ്രനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page