നിയമസഭാ തിരഞ്ഞെടുപ്പ് : കാസർകോട് ജില്ലയിൽ 268 ക്രിട്ടിക്കൽ ബൂത്തുകൾ: സുരക്ഷാക്രമീകരണങ്ങൾ ജില്ലാ കളക്ടർ അവലോകനയോഗം ചെയ്തു

കാസർകോട് : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 2026 മായി ബന്ധപ്പെട്ട് ജില്ലയിലെ 268 ക്രിട്ടിക്കൽ ബൂത്തുകളിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ യോഗം തീരുമാനിച്ചു. സുരക്ഷാ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി കേന്ദ്ര സേനാംഗങ്ങളോട് ആവശ്യപ്പെട്ടു. പോസ്റ്റൽ വോട്ടും ഹോംവോട്ടും സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിവസം ക്രമസമാധാനവുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധ വേണമെന്നു ജില്ലാ പോലീസ് മേധാവി നിർദ്ദേശിച്ചു. ജനറൽ ഒബ്സർവർമാരായ വിജയ് ബാലകൃഷ്ണ വാഗ്മറെ, ധ്യാനേശ്വർ ,വിവിധ കേന്ദ്രസേന വിഭാഗം പ്രതിനിധികൾ പങ്കെടുത്തു

തിരഞ്ഞെടുപ്പ് സുരക്ഷിതത്വത്തിനു സംസ്ഥാന പൊലീസിന് പുറമെ കേന്ദ്രസേനയുടെ അഞ്ചു വിഭാഗങ്ങൾ

കാസർകോട്: സ്വതന്ത്രവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് ജില്ലയിൽ സംസ്ഥാന പോലീസ് സേനക്ക് പുറമെ കേന്ദ്രസേനയുടെ അഞ്ചു വിഭാഗങ്ങളെക്കൂടി നിയോഗിച്ചു.ബി.എസ്എഫ്,സി.ഐ.എസ് എഫ്,തമിഴ്നാട് സ്പെഷ്യൽ പോലീസ്,മഹാരാഷ്ട്ര സ്പെഷ്യൽ പോലീസ്,എസ് . എസ്. ബി എന്നീ കേന്ദ്രസേനകളെയാണ്‌ നിയമിക്കുന്നത്. സേനാംഗങ്ങൾ എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page