കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് കലാപത്തിനും ശത്രുതക്കും ശ്രമിച്ചതായി പരാതി. ബിജെപി ജില്ലാ പ്രസിഡണ്ട് എംഎല്‍ അശ്വിനി നല്‍കിയ പരാതിയില്‍ കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പബ്ലിക് കേരള എന്ന ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോക്കെതിരെയാണ് അശ്വിനി സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 31ന് ആണ് കേസിനാസ്പദമായ വീഡിയോ ‘പബ്ലിക് കേരള’ എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്‌തെന്നു സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.






