പാലക്കാട്: പ്രസംഗത്തിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം കുഴഞ്ഞുവീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടന്‍തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്നാണ് അറിയുന്നത്.







