കാസര്‍കോട്: യേശുക്രിസ്തുവിന്റെ പീഡനാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മ്മ പുതുക്കി ക്രൈസ്തവര്‍ ഇന്നു ദുഃഖവെള്ളി ആഘോഷിക്കുന്നു. ക്രൈസ്തവ തീര്‍ത്ഥടക കേന്ദ്രങ്ങളിലേക്കു ഭക്തജനപ്രവാഹം തുടരുന്നു.
കാസര്‍കോട് കോട്ടക്കണി സെന്റ് ജോസഫ് പള്ളിയില്‍ കുരിശിന്റെ വഴി ചടങ്ങു നടന്നു. പ്രദക്ഷിണത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. ബേള, വ്യാകുലമാതാ പള്ളിയിലും മറ്റു പള്ളികളിലും ദുഃഖവെള്ളി ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നുണ്ട്.






