കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘ് കാസര്‍കോട് ജില്ലാ ഓഫീസ് നിര്‍മ്മാണത്തിന്റെ ഭൂമിപൂജയും ശിലാന്യാസവും കറന്തക്കാട് ശിവാജി നഗറില്‍ ആര്‍ എസ് എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി എന്‍ ഹരികൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ബി എം എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രന്‍ കെ, അഖിലേന്ത്യാ വൈ. പ്രസി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന പ്രസിഡന്റ് ശിവാജി സുദര്‍ശന്‍, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എം പി രാജീവന്‍ ബി എം എസ് ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി കെ മഹേഷ്, സംസ്ഥാന ട്രഷറര്‍ ബാലചന്ദ്രന്‍, സംസ്ഥാന വൈ. പ്രസി. പി മുരളീധരന്‍ പ്രസംഗിച്ചു.







