വനിതാ ഡോക്ടറെ പരിശോധന മുറിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി; 4 സ്ത്രീകള്‍ക്കെതിരെ കേസ്

മലപ്പുറം: ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ പരിശോധന മുറിയില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ നാലു സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് മര്‍ദ്ദിച്ചത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ കയറിയായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന അജിത, അശ്വതി എന്നിവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ സ്ത്രീ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഡോക്ടര്‍ക്ക് നേരെയുള്ള അക്രമം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page