വയനാട്: വിനോദയാത്രയ്ക്ക് പോയ രണ്ടു കുട്ടികള്‍ ബാവലിപ്പുഴയില്‍ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി അദിനാന്‍(17), പതിമംഗലം സ്വദേശി ആഷിഖ്(15) എന്നിവരാണ് മരിച്ചത്. വേനലവധിക്കായി കഴിഞ്ഞദിവസമാണ് സ്‌കൂള്‍ അടച്ചത്. തുടര്‍ന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടികളായിരുന്നു ഇവര്‍.
കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.







