കാസര്‍കോട്: ക്രീഡ ഭാരതി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (വെള്ളി) വൈകുന്നേരം 3.30ന് ഹൊസങ്കടിയില്‍ യുവജന സംഗമം നടക്കും. സംഗമം ദേശീയ ഒളിമ്പിക്‌സ് ഫെഡറേഷന്‍ അധ്യക്ഷ പി ടി ഉഷ എം പി ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം നിയമസഭാ മണ്ഡലം പരിധിയിലെ വിവിധ ക്ലബ്ബുകളുടെ ഭാരവാഹികള്‍ സംബന്ധിക്കും. പരിപാടിയില്‍ മഞ്ചേശ്വരത്തു നിന്നു ദേശീയ – സംസ്ഥാന കായിക പരിപാടികളില്‍ സംബന്ധിച്ച കുട്ടികള്‍ക്ക് പി ടി ഉഷ ഉപഹാരങ്ങള്‍ സമ്മാനിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഹൊസങ്കടിയിലെ പ്രേരണ ഓഡിറ്റോറിയത്തിലാണ് പരിപാടി.






