പ്രൊഫസറുമായി പ്രണയത്തിലാണെന്ന സുഹൃത്തുക്കളുടെ പരിഹാസത്തില്‍ മനംനൊന്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; പരാതിയുമായി പിതാവ്

ബെംഗളൂരു: പ്രൊഫസറുമായി പ്രണയത്തിലാണെന്ന സുഹൃത്തുക്കളുടെ പരിഹാസത്തില്‍ ദു:ഖിതയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുര്‍വേദ കോളേജിലെ ബിഎഎംഎസ് വിദ്യാര്‍ത്ഥിനി നിഖിത എം.യു(22) ആണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. താന്‍ സുഹൃത്തുക്കളില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് നിഖിത കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ നിഖിതയുടെ പിതാവ് ഉമാശങ്കര്‍ മകളുടെ സുഹൃത്തുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മകള്‍ കോളജിലെ പ്രൊഫസറായ ഡോ. രാജുവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ സുഹൃത്തുക്കള്‍ ഇരുവരുടേയും ബന്ധത്തെ തെറ്റിദ്ധരിക്കുകയും പ്രണയത്തിലാണെന്ന് വരുത്തുകയും ചെയ്തു. പിന്നാലെ ഇതുപറഞ്ഞ് സുഹൃത്തുക്കള്‍ മകളെ മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് പിതാവ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page