കാസര്‍കോട്: ബൂത്തിലേയ്ക്ക് നീങ്ങാന്‍ ഒരാഴ്ച മാത്രം ബാക്കിയിരിക്കെ സംസ്ഥാനത്തെ ശ്രദ്ധേയ മണ്ഡലങ്ങളില്‍ ഒന്നായ കാസര്‍കോട്ട് പോരാട്ടം കനത്തു. ഏതുവിധേനയും മണ്ഡലം പിടിച്ചെടുക്കാന്‍ ബി ജെ പിയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നു മുസ്ലിംലീഗും അടിവരയിട്ടു നടത്തുന്ന പോരാട്ടം. ഇരു മുന്നണികളുടെയും സ്വപ്നങ്ങളുടെ കോട്ട തകര്‍ക്കാനുള്ള ദൗത്യവുമായി ഇറങ്ങിയ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വീറും വാശിയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ കാസര്‍കോട് മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ എങ്ങും ആകാംക്ഷ. മൂന്നു സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷയിലാണ്. പോയ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഉയര്‍ന്ന ഭൂരിപക്ഷത്തിനു വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജി. എന്നാല്‍ ഇത്തവണ വിജയം താമരയ്ക്കൊപ്പമായിരിക്കുമെന്നാണ് ബി ജെ പി കേന്ദ്രങ്ങളിലെ ആത്മവിശ്വാസം.
കാസര്‍കോട് മണ്ഡലത്തില്‍ പുത്തന്‍ ചരിത്രം കുറിക്കാന്‍ കഴിയുമെന്നാണ് സ്ഥാനാര്‍ത്ഥിയായ ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനിയുടെ പ്രതീക്ഷയും വിശ്വാസവും. എന്നാല്‍ രണ്ടു മുന്നണി സ്ഥാനാര്‍ത്ഥികളെയും പിന്നിലാക്കി കാസര്‍കോട് മണ്ഡലത്തില്‍ വീരേതിഹാസം കുറിക്കാന്‍ കഴിയുമെന്നാണ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഷാനവാസ് പാദൂര്‍ ഉറച്ചു വിശ്വസിക്കുന്നു. വിജയ പ്രതീക്ഷകളോടെയാണ് മൂന്നു സ്ഥാനാര്‍ത്ഥികളും പ്രചരണ രംഗത്ത് സജീവമാകുന്നത്. ഇത് ചന്ദ്രഗിരിക്കരയിലെ പോരാട്ടം പ്രവചനാതീതമാക്കുകയാണ്.
മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ ഹാജിയുടെ മൂന്നാംഘട്ട കോര്‍ണര്‍ യോഗങ്ങള്‍ക്ക് ഇന്നു (വ്യാഴം) തുടക്കമായി. കുണ്ടാറില്‍ നിന്നു തുടങ്ങിയ പര്യടനം രാത്രി ചെര്‍ളടുക്കയില്‍ സമാപിക്കും.

ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി വ്യാഴാഴ്ച മധൂര്‍ പഞ്ചായത്തില്‍ നിന്നാണ് പ്രചരണം ആരംഭിച്ചത്. ഉച്ചയോടെ കാസര്‍കോട്ടെത്തി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി ഇറങ്ങി വോട്ടഭ്യര്‍ത്ഥന നടത്തി.
അത്ഭുതങ്ങള്‍ക്കായി തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങിയ ഷാനവാസ് പാദൂരും പ്രചരണ രംഗത്ത് സജീവമാണ്. ‘വാക്കിംഗ് വിത്ത് ഷാനവാസ് പാദൂര്‍’ എന്ന പേരില്‍ രാവിലെ വിദ്യാനഗറില്‍ നടത്തിയ പരിപാടിയോടെയാണ് അദ്ദേഹത്തിന്റെ വ്യാഴാഴ്ചത്തെ പ്രചരണ പരിപാടിക്ക് തുടക്കമിട്ടത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാഴാഴ്ച എത്തും. വൈകുന്നേരം അഞ്ചിനു മുള്ളേരിയയിലാണ് സുരേഷ് ഗോപിയുടെ ആദ്യ പ്രചരണ യോഗം രാത്രി 7.30ന് കാസര്‍കോട് കടപ്പുറത്തെ യോഗത്തിലും അദ്ദേഹം സംബന്ധിക്കും. ഇരു പരിപാടികളിലും സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി സംബന്ധിക്കും.
ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി വ്യാഴാഴ്ച മധൂര്‍ പഞ്ചായത്തില്‍ നിന്നാണ് പ്രചരണം ആരംഭിച്ചത്. ഉച്ചയോടെ കാസര്‍കോട്ടെത്തി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറിയിറങ്ങി വോട്ടഭ്യര്‍ത്ഥന നടത്തി.
അത്ഭുതങ്ങള്‍ക്കായി തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങിയ ഷാനവാസ് പാദൂരും പ്രചരണ രംഗത്ത് സജീവമാണ്. ‘വാക്കിംഗ് വിത്ത് ഷാനവാസ് പാദൂര്‍’ എന്ന പേരില്‍ രാവിലെ വിദ്യാനഗറില്‍ നടത്തിയ പരിപാടിയോടെയാണ് അദ്ദേഹത്തിന്റെ വ്യാഴാഴ്ചത്തെ പ്രചരണ പരിപാടിക്ക് തുടക്കമിട്ടത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യാഴാഴ്ച എത്തും. വൈകുന്നേരം അഞ്ചിനു മുള്ളേരിയയിലാണ് സുരേഷ് ഗോപിയുടെ ആദ്യ പ്രചരണ യോഗം. രാത്രി 7.30ന് കാസര്‍കോട് കടപ്പുറത്തെ യോഗത്തിലും അദ്ദേഹം സംബന്ധിക്കും. ഇരു പരിപാടികളിലും സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി സംബന്ധിക്കും.






