മലപ്പുറം: കരിമ്പ് ജ്യൂസ് കടയില്‍ ജോലിക്ക് നിന്നിരുന്ന 15കാരന്‍ ഷോക്കേറ്റ് മരിച്ചു. അരീക്കോട് സ്വദേശി പി. കെ. മുഹമ്മദ് ഷാമില്‍ (15) ആണ് മരിച്ചത്. വേനലവധിയായതിനാല്‍ കാവനൂര്‍ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയില്‍ സഹായിയായി നിന്നതാണ് ഷാമില്‍. അതിനിടെയാണ് ഇന്നലെ രാത്രി ജ്യൂസ് ഉണ്ടാക്കുന്നതിനിടെ ഷോക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഷാമില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.







