ബസ് യാത്രയ്ക്കിടയില്‍ ശല്യം ചെയ്യല്‍: പോക്‌സോ കേസ് പ്രതിയെ പരാതിക്കാരിയായ പെൺകുട്ടി ഉത്സവപ്പറമ്പില്‍ വച്ച് കുരുക്കി; പെര്‍ളടുക്കം സ്വദേശി റിമാന്റില്‍
കാസര്‍കോട്: ബസ് യാത്രക്കിടയില്‍ ശല്യം ചെയ്ത കേസിൽ പ്രതിയായ 43 കാരനെ ഉത്സവപ്പറമ്പില്‍ വച്ച് ഇരയായ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പെര്‍ളടുക്കം സ്വദേശിയായ മണികണ്ഠന്‍ (43) എന്ന ആളെയാണ് കാസര്‍കോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കരിച്ചേരി വിളക്കുമാടത്ത് വച്ചാണ് പ്രതിയെ പെണ്‍കുട്ടി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്. ഫെബ്രുവരി ആദ്യവാരത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യബസ്സില്‍ …