ശുചിത്വം: ശാന്തിപ്പള്ളം- ഭാസ്‌ക്കര നഗര്‍ റോഡില്‍ നവോദയ ക്ലബ്ബ് ആറു സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു

കുമ്പള: ശുചിത്വം മഹത്വമെന്നു സര്‍ക്കാരും ജീവനക്കാരും പറഞ്ഞുകൊണ്ടിരിക്കെ പരിസര ശുചിത്വം ഉറപ്പാക്കുന്നതിന് കുമ്പളയില്‍ ഒരു യുവജന സംഘടന അതിനുള്ള ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങുന്നു.കുമ്പള ഭാസ്‌ക്കര നഗറിലെ നവോദയ ഫ്രണ്ട്‌സ് ക്ലബ്ബാണ് സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനത്തിനു മാതൃകയായി മാറിയിരിക്കുന്നത്. കുമ്പള ശാന്തിപ്പള്ള മുതല്‍ ഭാസ്‌ക്കര നഗര്‍ വരെ ക്ലബ്ബ് പ്രവര്‍ത്തകര്‍ നാട്ടുകാരുടെ സഹകരണത്തോടെ സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു. ഇതിലൊന്നു സോളാര്‍ സി സി ടി വി ക്യാമറയാണ്. ഈ ക്യാമറ സദാ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ ചുറ്റിലുമുള്ള …

തകരാറിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയ ലോറിയില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിനു ഗുരുതരം; അപകടം ശനിയാഴ്ച പുലര്‍ച്ചെ പള്ളിക്കരയില്‍

കാസര്‍കോട്: യന്ത്ര തകരാറിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയ ലോറിക്കു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവിനു ഗുരുതര പരിക്ക്. യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ കാസര്‍കോട് -കാഞ്ഞങ്ങാട് കെ എസ് ടി പി റോഡിലെ പള്ളിക്കരയിലാണ് അപകടം. മംഗ്‌ളൂരു ഭാഗത്തേയ്ക്ക് പോവുകയായിരുന്നു ലോറി. പള്ളിക്കരയില്‍ എത്തിയപ്പോള്‍ യന്ത്ര തകരാര്‍ ഉണ്ടായി ലോറി നടുറോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഡ്രൈവറും ക്ലീനറും ചേര്‍ന്ന് തകരാര്‍ പരിഹരിക്കുന്നതിനു ശ്രമം നടത്തുന്നതിനിടയില്‍ എത്തിയ സ്‌കൂട്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ പിന്നിലിടിച്ച …

ദേശീയപാതയിലല്ല; കുമ്പള- മുള്ളേരിയ റോഡിന്റെ തുടക്കമായ കുമ്പള ബസ്സ്റ്റാന്റില്‍ വേനല്‍മഴക്ക് വെള്ളപ്പൊക്കം; ബസ്സുകള്‍ മാറ്റിയിട്ടു

കുമ്പള: കുമ്പളയില്‍ ഇന്നലെ രാത്രിയുണ്ടായ വേനല്‍ മഴക്കു കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിന്റെ ഉല്‍ഭവസ്ഥാനമായ കുമ്പള ബസ്സ്റ്റാന്റില്‍ വെള്ളം കയറി. വെള്ളം ഇപ്പോഴും ബസ്‌സ്റ്റാന്റില്‍ കെട്ടി നില്‍ക്കുന്നു. ബസ്സുകള്‍ പാര്‍ക്ക് ചെയ്തിരുന്ന അതേ സ്ഥലത്താണ് വെള്ളക്കെട്ടു രൂപപ്പെട്ടത്. ഇതുമൂലം ബസ്സുകള്‍ വെള്ളക്കെട്ടിന് അപ്പുറവും ഇപ്പുറവും നിറുത്തിയിട്ട് ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുകയാണ്. ശക്തമായ മഴ വരാനിരിക്കെ അപ്പോഴത്തെ ബസ്‌സ്റ്റാന്റിന്റെ സ്ഥിതിയോര്‍ത്തു വ്യാപാരികളും ബസ് ജീവനക്കാരും പരിതപിക്കുന്നു. റോഡിനു പുറത്തു ഇരു സൈഡുകളിലും ഓവുചാല്‍ …

എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പി ആര്‍ ഡിയുടെ വാര്‍ത്താകുറിപ്പ്; വിവാദത്തിനും പരാതിക്കും പിന്നാലെ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സര്‍ക്കാര്‍ വകുപ്പായ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് (പി ആര്‍ ഡി) ഔദ്യോഗിക വാര്‍ത്താ കുറിപ്പ് ഇറക്കിയെന്ന പരാതിയില്‍ കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി വി വിനീഷിനെ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ സസ്‌പെന്റ് ചെയ്തു. യു ഡി എഫ് പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ അരുണ്‍ വിജയന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമാണ് ഔദ്യോഗിക പത്രകുറിപ്പെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.അഴീക്കോട് …

നേപ്പാള്‍ മുഖ്യമന്ത്രിയായി 35 കാരന്‍ ബലേന്ദ്രഷാ ചുമതലയേറ്റു; മുന്‍ പ്രധാനമന്ത്രി കെ പി ഒലി അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രിയായി 35 കാരനായ ബലേന്ദ്രഷാ ചുമതലയേറ്റു. റാപ്പ് ഗായകനും കാഠ്മണ്ഡു മുന്‍ മേയറുമാണ്. രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്.നേപ്പാളില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചതിനെതിരെ രാജ്യവ്യാപകമായി ആറുമാസത്തോളം നീണ്ട പ്രക്ഷോഭത്തെ തുടര്‍ന്നു പ്രധാനമന്ത്രി കെ പി ഒലി രാജി വച്ചതിനെ തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ ബലേന്ദ്രഷായുടെ സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിക്കു 275 സീറ്റില്‍ 182 സീറ്റ് ലഭിച്ചു. പ്രക്ഷോഭത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 1300 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആയിരക്കണക്കിനു തടവുകാര്‍ …

ജാസ്മിനയെ കാണാതായി; കാമുകനൊപ്പം പോയതായി സംശയമെന്ന് പരാതി

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയില്‍ നിന്നു 19 കാരിയെ കാണാതായതായി പരാതി. കരികടവിലെ എം സമീറയുടെ മകള്‍ ജാസ്മിന(19)യെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരമണിയോടെ വീട്ടില്‍ നിന്നു പോയ മകള്‍ തിരിച്ചെത്തിയില്ലെന്നും സജീര്‍ എന്ന ആള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞു.യുവതിയെ കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. സജീറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ധർമ്മടത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ. ​ര​ഞ്ജി​ത്ത് എ​​​കെ​ജി സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ങ്ങം ചൂടുപിടിച്ചിരിക്കെ ബി.ജെ.പി. സ്ഥാനാർത്ഥി,ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് എ​കെ​ജി​യു​ടെ സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​നു ബി.ജെ.പി. നേതാവ് രഞ്ജിത് പുഷ്പാർച്ചന നടത്തിയതു മറ്റൊരു രാഷ്ട്രീയ വിവാദത്തിനു വഴിവച്ചു. സംഭവം ഇരു പാർട്ടികളിലും ചർച്ചയായിട്ടുണ്ട്.ധ​ർ​മ​ടം മ​ണ്ഡ​ലം എ​ൻ​ഡി​ എ സ്ഥാ​നാ​ർ​ഥി​യും ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ് കെ. ​ര​ഞ്ജി​ത്ത്. പെ​ര​ള​ശേ​രി​യി​ലെ എ​കെ​ജി സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ചാണ് ഇന്നലെ അദ്ദേഹംഎ.കെ.ജി.ക്കു പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ ന​ട​ത്തി​യ വാ​ഹ​ന യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു എ​കെ​ജി​ക്ക് ആ​ദ​രം . പാ​വ​ങ്ങ​ളു​ടെ പ​ട​ത്ത​ല​വ​ൻ എ​ന്ന നിലയിലും ക​മ്യൂ​ണി​സ്റ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​​യുഎസ്-ഇറാൻ ചർച്ചകൾ: ഇറാനും അമേരിക്കയും തമ്മിലുള്ള പരോക്ഷ ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ടുകൾ. ​ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുകപ്പലുകൾക്ക് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അനുമതിയോടെ മാത്രം കപ്പലുകൾ കടത്തിവിടുന്ന ‘ടോൾ ബൂത്ത്’ സംവിധാനം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ ബാധിക്കുന്നു. ​എണ്ണവില വർദ്ധന: സംഘർഷം തുടരുകയാണെങ്കിൽ ജൂൺ മാസത്തോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളർ വരെ ഉയർന്നേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ​യു.എസ് ​പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണനടപടികൾക്കും …

ഭാര്യയുടെ പീഡനം: യുവാവ് ആത്മഹത്യ ചെയ്തു

മുംബെ:ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. പൂനെ നാസിക്ക് മാലേഗാവിലെ മുഹമ്മദ് സാദ് ആസിഫ് സയ്യദ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. ഭാര്യയും വീട്ടുകാരും ചേർന്ന് മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് മരണത്തിനുമുമ്പ് പീഡന വിവരങ്ങൾ വിവരിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ആയിരുന്നു അന്ത്യം .സംഭവത്തിൽ ഭാര്യയും അവരുടെ വീട്ടുകാരും ഉൾപ്പെടെ ഏഴുപേർക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ കസ്റ്റഡിയിലെടുത്ത് പോലീസ് വീഡിയോയുടെ ആധികാരികത ഉറപ്പാക്കാൻ പരിശോധനയ്ക്ക് അയച്ചു. ഭാര്യ കരി മുനീഷ ബന്ധുക്കളായ …