അതിഥിത്തൊഴിലാളികള്‍ വീട്ടുകാരനെപ്പോലെ: 3452 പാക്കറ്റ് വിവിധ തരം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യു പി സ്വദേശി പിടിയില്‍

കുമ്പള: അതിഥികളായി എത്തിയവര്‍ വീട്ടുകാരെപ്പോലെ കളി തുടങ്ങുന്നതു പൊലീസിനു തലവേദനയാവുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു തൊഴില്‍ തേടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ അതിഥിത്തൊഴിലാളികള്‍ തദ്ദേശീയരെ അമ്പരപ്പിക്കുന്ന തരത്തില്‍ നിയമവിരുദ്ധ ഇടപാടുകളില്‍ വ്യാപൃതരാവുന്നതിനെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി ആരംഭിച്ചു.
കോയിപ്പാടി റഹ്‌മത്ത് നഗറിലെ മൈമൂന്‍നഗര്‍ മൊഗ്രാല്‍ റോഡിനടുത്തെ ഓടിട്ട ക്വാര്‍ട്ടേഴ്‌സിനടുത്തു കൈയില്‍ ഒരു കവറുമായി നിന്നയാള്‍ പൊലീസിനെക്കണ്ട് ക്വാര്‍ട്ടേഴ്‌സിനു പിന്നിലേക്കു മറയുന്നതു കണ്ട എസ് ഐ സനീതും പൊലീസുകാരായ പ്രതീഷ്, ജാബിര്‍ എന്നിവരും അയാളെ പിന്തുടര്‍ന്നു. ആരാണ്, എന്തു ചെയ്യുന്നുവെന്നന്വേഷിച്ചപ്പോള്‍ യു പി, ഗോപാല്‍പുര്‍ സ്വദേശി ഇന്ദ്രജിത് സോങ്കാറാണെന്നും 32 വയസ്സുണ്ടെന്നുമൊക്കെ ഒരു കൂസലുമില്ലാതെ അയാള്‍ പറഞ്ഞു. കൈയിലെന്തായിരുന്നുവെന്നു ചോദിച്ചപ്പോള്‍ വെറും കൈകാണിച്ചു ശുദ്ധാത്മാവാന്‍ നോക്കിയ ഇന്ദ്രജിത്ത് കൈയിലുണ്ടായിരുന്ന കവര്‍ ഒളിപ്പിച്ച പ്ലാസ്റ്റിക് കവര്‍ പരിശോധിച്ചപ്പോള്‍ പൊലീസ് അമ്പരന്നു. കവറില്‍ വിവിധ ഇനം നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ വിമല്‍-30, കൂള്‍ലിപ്-15, മധു, ടുബാക്കോ-30, കാമത്ത്-25 എന്നിവയുടെ 3452 പാക്കറ്റുകള്‍. പുകയില ഉല്‍പ്പന്നങ്ങളും ഇന്ദ്രജിത്ത് സോങ്കാറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page