കുമ്പള: പുഴിക്കടത്തു സംഘത്തിനെതിരെ കാപ്പ കേസ് ചുമത്തി നാടുകടത്തുമെന്നു കുമ്പള പൊലീസ് മുന്നറിയിച്ചു.
കാപ്പ- 15 വകുപ്പനുസരിച്ചാണ് കേസെടുക്കുകയെന്നും ഇത്തരത്തില്‍ കേസില്‍പ്പെടുന്നവരെ നാടുകടത്തുമെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ തോമസ്, എസ് ഐ മാരായ കെ സനിത്ത്, അനന്തകൃഷ്ണന്‍. ആര്‍ .മേനോന്‍ എന്നിവര്‍ അറിയിച്ചു. നാടുകടത്തല്‍ ലംഘിക്കുന്നവര്‍ക്കെതിരെ രണ്ടു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പില്‍പ്പെടുത്തുമെന്നു കൂട്ടിച്ചേര്‍ത്തു.
കുമ്പള സ്റ്റേഷന്‍ പരിധിയില്‍ മണല്‍ കടത്തും പൂഴി ഊറ്റലും അനിയന്ത്രിതമായി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കര്‍ശനമാക്കുന്നത്.






