നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് തീപിടിച്ചു; ഉറങ്ങിക്കൊണ്ടിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: നിര്‍ത്തിയിട്ട കാറില്‍ ലോറിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ ഉറങ്ങിക്കൊണ്ടിരുന്ന ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. സൗത്ത് ബംഗളൂരുവിലെ കുറുബരഹള്ളിയിലാണ് അപകടം. ഇരുമ്പ് കമ്പി കയറ്റി ആന്ധ്രയില്‍ നിന്ന് വന്ന ലോറിയാണ് അപകടം ഉണ്ടാക്കിയത്. ഈ സമയം കാറില്‍ ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അംബാദാസ് (23) ആണ് മരിച്ചത്.

ഇറക്കത്തിനിടെ നിയന്ത്രണം വിട്ട ലോറി സിഎന്‍ജിയില്‍ ഓടുന്ന കാറില്‍ ഇടിക്കുകയായിരുന്നു. 100 മീറ്ററോളം ലോറി കാറിനെ വലിച്ചിഴച്ചതായി പറയുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഡ്രൈവറെ കാറില്‍ നിന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. അതിനിടെ ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഡ്രൈവര്‍ ലോറി ഓടിച്ചിരുന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page