ചിത്രകലയ്ക്കുളള ക്യാന്‍വാസാക്കി മാറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനം; രാജ്യത്ത് ആദ്യം; തിളങ്ങി ഓഷീന്‍ ശിവ

കൊച്ചി: ചിത്രകലയ്ക്കുളള ക്യാന്‍വാസാക്കി മാറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനം. രാജ്യത്ത് ആദ്യമായാണ് ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂര്‍ണമായി വിമാനത്തില്‍ പകര്‍ത്തുന്നത്. ഇതുവഴി എയര്‍ ഇന്ത്യ എക്‌സപ്രസ് ചരിത്രം കുറിച്ചു. ബിനാലെ മ്യൂറല്‍ വിഭാഗത്തില്‍ പങ്കെടുക്കുന്ന തമിഴ്‌നാട് സ്വദേശിയായ ഓഷീന്‍ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തില്‍ പകര്‍ത്തിയത്. ഫ്‌ളയിങ് ക്യാന്‍വാസ് എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്.

മറ്റ് വിമാനകമ്പനികളില്‍ നിന്ന് വ്യത്യസ്തമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും വെവ്വേറെയുള്ള പുറം ഡിസൈനുകളാണ് ഉളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തില്‍ നിന്നോ നെയ്ത്ത് രീതിയില്‍ നിന്നോ പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ചിത്രീകരിച്ചിരിക്കുന്നത്.

ടെയില്‍സ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലുള്ളതാണ് ഓരോ വിമാനത്തിന്റെയും വാലറ്റം. രാജാ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ മുതല്‍ ദേശീയ പൈതൃക സ്മാരകങ്ങള്‍, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങള്‍ എന്നിവയും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ ടെയില്‍ ആര്‍ട്ടായുണ്ട്. മുന്‍വര്‍ഷത്തെ കൊച്ചി ബിനാലെയില്‍ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈന്‍ ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page