മോദി ലോക ജനപ്രിയ നേതാവ്

ന്യൂഡൽഹി : ആഗോള ജനപ്രിയ ജനാധിപത്യ നേതാവായി പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ യു.എസ്. ഡാറ്റ അനലിസ്റ്റ് സ്ഥാപനമായ മോണിംഗ് കൺസൾട്ട് നടത്തിയ ലോക സർവ്വേ തിരഞ്ഞെടുത്തു. സർവ്വേയിൽ മോദിക്ക് 68% റേറ്റിംഗ് ലഭിച്ചു. സർവ്വേയിൽ പങ്കെടുത്ത 26 ശതമാനം പേർ മോദിയെ എതിർത്തു. ആറു ശതമാനം അഭിപ്രായം പ്രകടിപ്പിച്ചില്ല. ഈ മാസം രണ്ടിനും എട്ടിനും ഇടയിലായിരുന്നു സർവ്വേ. സ്വിറ്റ്സർലൻഡ് പ്രസിഡന്റ് ഗൈ പാർമൽ, ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീജയ് മ്യുംഗ് എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇരുവർക്കും 62 ശതമാനം വീതം റേറ്റിങ് ലഭിച്ചു.ചെക്ക് റിപ്പബ്ലിക്കിലെ ഡ്രജ് ബാബിസിനു 57 ശതമാനവും അർജന്റീനയിലെ ജാവിയർ മിലേക്കു 56 ശതമാനവും ജപ്പാനിലെ സനെ തകായിച്ചിക്ക് 56 ശതമാനവും കാനഡയിലെ മാർക്ക് കാണിക്കു 55 ശതമാനവും യു എസ് പ്രസിഡന്റ് ഡൊണാ ൾഡ് ട്രമ്പിന് 39 ശതമാനവും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ക്കു 24 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനു 17ശതമാനവും റേറ്റിംഗ് ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നെഞ്ച് വേദനയുമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ആളെ ഓപ്പറേഷന് വിധേയനാക്കി; ഓപ്പറേഷനോടെ അബോധാവസ്ഥയിൽ ആയ രോഗിയെ രണ്ട് ദിവസം അവിടെ കിടത്തി ; മിനിഞ്ഞാന്ന് മംഗലാപുരത്ത് അയച്ചു; ഇന്ന് ഉച്ചയ്ക്ക് മരിച്ചു
തെരഞ്ഞെടുപ്പു പ്രചാരണത്തിനു ജില്ലയില്‍ വീറും വാശിയും ഏറുന്നു; ബി ജെ പി പ്രചരണത്തിനായി കേന്ദ്രമന്ത്രി എസ് ജയശങ്കറും യുവമോര്‍ച്ചാ ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യയും കാസര്‍കോട്ടേക്ക്

You cannot copy content of this page