കാസര്‍കോട്: ഉറക്കത്തിനിടയില്‍ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ടൈല്‍സ് തൊഴിലാളി മരിച്ചു. പുത്തിഗെ, പൊന്നങ്കള മുഗു റോഡിലെ പരേതനായ നാരായണന്റെ മകന്‍ കുമാരന്‍ (40) ആണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് കുമാരന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മാതാവ്: ജാനകി. സഹോദരങ്ങള്‍: വിജയന്‍, രത്‌നാവതി.






