ഓണ്‍ലൈന്‍ ഗെയിമിനടിമയായി പണം നഷ്ടപ്പെട്ടു; മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍

ബെംഗളൂരു: ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക കലബുറഗി സ്വദേശിയായ അനീഷ്‌കര്‍ ചൗഹാന്‍(21) ആണ് മരിച്ചത്. ബീദര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് വന്‍തുക നഷ്ടമായതിലുള്ള നിരാശയിലാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

പലരില്‍ നിന്നായി കടം വാങ്ങിയ പണം ഉപയോഗിച്ചാണ് അനീഷ് ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നത്. ഈ തുക തിരികെ കൊടുക്കാന്‍ കഴിയാത്തതിലുള്ള മനോവിഷമമാകാം വിദ്യാര്‍ത്ഥിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് സംശയിക്കുന്നു. സുഹൃത്തുക്കളാണ് അനീഷിനെ മരിച്ചനിലയില്‍ കാണുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന വിദ്യാര്‍ത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് സഹപാഠികളും അധ്യാപകരും. സംഭവത്തില്‍ പൊലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page