‘ബന്ധുവിനെ ഫോണില്‍ വിളിച്ചതിന് നവവധുവിനെ മര്‍ദ്ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചു’; ഭര്‍ത്താവ് അറസ്റ്റില്‍

കഴക്കൂട്ടം: ബന്ധുവിനെ ഫോണില്‍ വിളിച്ചതിന് നവവധുവിനെ മര്‍ദ്ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫ നജുമുദീനാണ്(22) മര്‍ദനമേറ്റത്. വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതരമായി പരിക്കേറ്റ അറഫ ആശുപത്രിയില്‍ ചികിത്സയിലാണ്.

ജനുവരി 25ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയുംമുന്‍പ് തന്നെ അറഫയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനമേറ്റതായി ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അറഫ മാതാവിന്റെ സഹോദരിയെ ഫോണില്‍ വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് അറഫയുടെ മുഖത്തടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page