ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിന് തടവുശിക്ഷ ഒഴിവായേക്കാം; വിധി ജൂണിൽ

പി പി ചെറിയാൻ

റിച്ച്മണ്ട് (ടെക്സസ്): മണി ലോണ്ടറിംഗ് (കള്ളപ്പണം വെളുപ്പിക്കൽ) കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിന് ജയിൽ ശിക്ഷ ഒഴിവായേക്കുമെന്ന് നിയമവിദഗ്ധർ. കഴിഞ്ഞ വെള്ളിയാഴ്ച ജാമ്യം ലഭിച്ച അദ്ദേഹം നിലവിൽ ജയിലിന് പുറത്താണ്. വരും ദിവസങ്ങളിൽ കൗണ്ടി ജഡ്ജി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകളിൽ അദ്ദേഹം തുടരുമോ എന്ന കാര്യത്തിൽ വ്യക്തത വരും.ജോർജ് മലയാളിയാണ്.

സ്വന്തം തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടിൽ നിന്ന് 46,000 ഡോളറിലധികം തുക വകമാറ്റി ചെലവഴിച്ചു എന്ന കുറ്റത്തിനാണ് കെ.പി. ജോർജിനെ ജൂറി കുറ്റക്കാരനായി പ്രഖ്യാപിച്ചത്.

ശിക്ഷയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹം കോടതിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ശിക്ഷാവിധി ജൂണിൽ ഉണ്ടാകും.

കെ.പി. ജോർജിന് മുൻപ് ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതിനാലും ഇതൊരു അക്രമാസക്തമായ കുറ്റമല്ലാത്തതിനാലും കോടതി അദ്ദേഹത്തിന് ജയിൽ ശിക്ഷയ്ക്ക് പകരം പ്രൊബേഷൻ (നിയന്ത്രണങ്ങളോടെയുള്ള നിരീക്ഷണം) നൽകാനാണ് സാധ്യതയെന്ന് നിയമവിദഗ്ധർ കരുതുന്നു.

കെ.പി. ജോർജിനെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ കൗണ്ടി കമ്മീഷണർമാർക്ക് അധികാരമില്ല. കോടതിക്ക് മാത്രമേ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനോ നീക്കാനോ സാധിക്കൂ.

ശിക്ഷാവിധി വരുന്നത് വരെ അദ്ദേഹം തന്റെ ഔദ്യോഗിക പദവിയിൽ തുടരുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. വരും ദിവസങ്ങളിൽ ചേരുന്ന കമ്മീഷണർമാരുടെ യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page