ഈശ്വരമംഗലം സ്വദേശിനിയെ കഴുത്തറുത്തുകൊന്നു; കൊലക്കത്തി കൊണ്ട് സ്വയം കഴുത്തു മുറിച്ച ഭര്‍ത്താവ് ഗുരുതരനിലയില്‍

പുത്തൂര്‍: കേരള- കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ ഈശ്വരമംഗലം സ്വദേശിനിയെ പുത്തൂരില്‍ കഴുത്തറുത്തു കൊന്നു. കൃത്യത്തിനു ശേഷം കൊലക്കത്തികൊണ്ട് സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിനെ അതീവ ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തൂര്‍, അരിയടുക്ക, കട്ടത്തെരു, ഗോള്‍ത്തിലയിലെ പുരുഷോത്തമ എന്ന ബൈര (50)യുടെ ഭാര്യ ഈശ്വര മംഗലം സ്വദേശിനി സാവിത്രി (42)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകവും ആത്മഹത്യാശ്രമവും അരങ്ങേറിയത്.
ഇരുവരും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നതായി പറയുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇതിനിടയില്‍ പ്രകോപിതനായ പുരുഷോത്തമ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തറുക്കുകയായിരുന്നുവത്രെ. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടുന്നതിനിടയില്‍ പുരുഷോത്തമ, ഭാര്യയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തികൊണ്ട് സ്വന്തം കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ പുത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സാവിത്രിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സംഭവത്തില്‍ പുത്തൂര്‍ റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബി എല്‍ ഒ ആത്മഹത്യ ചെയ്തത് അമിത ജോലി സമ്മര്‍ദ്ദം മൂലമെന്ന് ആരോപണം; ഉന്നതതല അന്വേഷണം നടത്തുമെന്ന് ആര്‍ ഡി ഒ ഉറപ്പു നല്‍കി, തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി

You cannot copy content of this page