കാസർകോട്:കൂട്ടുകാരികൾക്കൊപ്പം നടക്കാൻ ഇറങ്ങിയ പതിനാറുകാരിയെ ശല്യം ചെയ്തതായി പരാതി. പോക്സോ പ്രകാരം കേസെടുത്ത വിദ്യാനഗർ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. മധൂർ , കല്ലക്കട്ടയിലെ ഫാസിൽ നൗ ജഹാദി (23) നെയാണ് വിദ്യാനഗർ എസ്ഐ അനൂപിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മറ്റൊരു സംഭവത്തിൽ 52 കാരനെതിരെ ഹൊസ്ദുർഗ്ഗ് പൊലിസ് പോക്സോ പ്രകാരം കേസെടുത്തു. 10 വയസുള്ള പെൺകുട്ടിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുപോയി ദേഹോപദ്രവം ചെയ്തുവെന്നാണ് പരാതി. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.







