ലണ്ടൻ : ഇറാനെതിരെ ബ്രിട്ടൻ ,ഫ്രാൻസ്, ജർമ്മനി ,ഇറ്റലി, നെതർലാൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങൾ രംഗത്തേക്ക് . ഹോർ മൂസ് കടലിടുക്കിൽ ഇറാൻ നടത്തുന്ന അക്രമങ്ങളെ അപലപിച്ച യൂറോപ്യൻ രാജ്യങ്ങൾ ഹോർമൂസ് കടലിടുക്കും കപ്പൽ ജലപാതയും സുരക്ഷിതമായ ഗതാഗത മാർഗ്ഗമാക്കുന്നതിനുള്ള അമേരിക്കൻ നടപടികൾക്ക് എന്ത് പിന്തുണയും നൽകാൻ നിർബന്ധിതമാണെന്ന് സംയുക്ത പ്രസ്താവനയിൽ മുന്നറിയിച്ചു. ഹോർ മുസ് കടലിടുക്കിലൂടെ ചരക്ക് കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകുന്നതിന് ആവശ്യമായ ശ്രമങ്ങളിൽ പങ്കാളികളാകാൻ തങ്ങൾ തയ്യാറാകുമെന്ന് സംയുക്ത പ്രസ്താവനയിൽ അവർ പറഞ്ഞു.എണ്ണ വിപണി സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇറാന്റെ ഭീഷണികൾ ,മിസൈൽ ആക്രമണങ്ങൾ, മൈനുകൾ സ്ഥാപിക്കൽ, ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ, കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം തടയാനുള്ള ശ്രമങ്ങൾ എന്നിവ ഇറാൻ ഉടൻ അവസാനിപ്പിക്കണം – അവർ ആവർത്തിച്ച് ആവശ്യപ്പെട്ടു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന അക്രമങ്ങൾക്കുള്ള മറുപടി ലോകത്തോടും ലോക സമൂഹത്തോടും ആവരുതെന്ന് അവർ പറഞ്ഞു. ഇറാൻ യുദ്ധം 20 ദിവസം കടക്കുമ്പോൾ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും 10 ടാങ്കറുകൾ ഉൾപ്പെടെ 23 വാണിജ്യ കപ്പലുകൾ അവിടെ ആക്രമിച്ചതായും അവർ ചൂണ്ടിക്കാട്ടി. ഇറാൻ -അമേരിക്കൻ സംഘർഷം തുടർന്നുകൊണ്ടിരിക്കെ, യൂറോപ്യൻ രാജ്യങ്ങൾ കൂടി രംഗത്തെത്തുന്നത് ലോകസമാധാനത്തെ കുറിച്ച് ആശങ്ക വർധിപ്പിക്കുന്നു.







